"Waiting 4 Someone "
"ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമില്ല,ഇവരോടെല്ലാം പറയുന്നതിന് പകരം വല്ല മലമുകളില്‍ ചെന്ന് ബഹളം വെക്കുകയാണെങ്കില്‍ പ്രതിധ്വനി എങ്കിലും കെട്ടേനെ.." അയാളെ വാതോരാതെ ശപിച്ചു എങ്കിലും തന്റെ ചങ്ങാതിയുടെ 'ജോബ് ടെന്ഷന്സ്' ആലോചിച്ചപ്പോള്‍ അയാള്‍ കുറച്ചു ശാന്തനായി .
'ചിലര്‍ അങ്ങനെയാണ് ജീവിതത്തില്‍ പുതുതായി ഒന്നും സംഭവിക്കാത്തതു പോലെ' ഓര്‍മകളെ നെഞ്ചോടു ചേര്‍ത്ത് അങ്ങനെ..ചില ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുഖമുള്ള നോവായിരിക്കാം കാരണം അല്ലേ ?.
പുറത്തു നിന്ന് സെക്കന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളേരുടെ ബഹളം കേള്‍ക്കാമായിരുന്നു . പെട്ടെന്നാണ് അയാളുടെ മൊബൈല്‍ ശബ്ദിച്ചത് .തിടുക്കത്തില്‍ അയാള്‍ മൊബൈലിനു മേല്‍ ചാടി വീണു എന്ന് തന്നെ വേണമെങ്കില്‍ പറയാം . ഇതെല്ലാം കണ്ടാല്‍ തോന്നും അയാള്‍ ഇത് വരെ മൊബൈല്‍ കണ്ടിട്ട് പോലുമില്ലെന്ന് . അത് അയാളുടെ മൊബൈല്‍ കമ്പനിയുടെ എന്തോ മെസ്സേജ് ആയിരുന്നു .. ത്രീ ജി യുടെതോ മറ്റോ എന്ന് തോന്നുന്നു .
അത് വായിച്ചു തീര്‍ന്നപ്പോഴേക്കും അയാളുടെ മുഖത്തെ പ്രതീക്ഷയുടെ ഭാവം എവിടെയോ പോയി മറഞ്ഞിരുന്നു ..കഴിഞ്ഞ കുറെ കാലമായി അയാള്‍ അങ്ങനെയാണ്. ആര്‍ക്കോ വേണ്ടി അയാള്‍ കാത്തിരിക്കുകയാണ് ...
മൊബൈല്‍ എടുത്തു തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് ' Waiting 4 Someone ' എന്ന് മാറ്റി കൊണ്ട് ഹെട്സറ്റ് ചെവിയിലേക്ക് തിരുകിയ അയാള്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു .
പക്ഷെ അയാള്‍ക്ക് ഒരുപാടു 'ലൈക്സും കമന്റ്സും ഒക്കെ കിട്ടി ....
പിന്നീടും പലപ്പോഴായി അയാള്‍ക്ക് കോളുകള്‍ വന്നു, മെസ്സജുകള് വന്നു..
എന്നാല്‍ ഇന്നും അയാള്‍ സ്റ്റാറ്റസുകള്‍ ' Waiting 4 Someone ' എന്ന് മാറ്റി കൊണ്ടേയിരിക്കുന്നു ..
അയാള്‍ കാത്തിരിക്കുകയാണ് ...
എന്തിനോ വേണ്ടി ...
ആര്‍ക്കോ വേണ്ടി.......

aliya hadi adipoliiii......super... എനികെ ഒത്തിരി ഇഷ്ടപെട്ടു ...കീപ് ഗോഇന്ഗ് മാന്‍
മറുപടിഇല്ലാതാക്കൂThank You Subin..
ഇല്ലാതാക്കൂ