ഒരു പൂവ് - സൂര്യന്‍ പ്രണയകഥ
ആ പൂവിന് അറിയുമായിരുന്നില്ല തന്നെ ഉണര്‍ത്താനും ,വളര്‍ത്താനും വേണമെങ്കില്‍ നശിപ്പിക്കുമാനുമുള്ള ഒരു ശക്തി സൂര്യന് നല്‍കുകയായിരുന്നുവെന്ന്.ഒന്ന് മാത്രം ആ പൂവിനു അറിയാം ,ഒരുപാടു പ്രതീക്ഷകളുമായി ഈ ഭൂമിയിലേക്ക് വിരിഞ്ഞ അവള്‍ ആ ആയുസ്സ് മുഴുവന്‍ ഹോമിച്ചത് ഇതേ സൂര്യന് വേണ്ടിയായിരുന്നു.
സഹചാരികളായ പൂവുകള്‍ വണ്ടിനോടും,കാറ്റിനോടും പൂമ്പാറ്റകളോടും ഇഷ്ടം കൂടിയപ്പോള്‍ തനിക്കു മാത്രമെന്തേ സൂര്യനോട് ഇഷ്ടം തോന്നിയതെന്ന് ഒരു പക്ഷെ ആരും കാണാത്ത ഒരു ലോകത്തിരുന്ന് ആ പൂവ് വിതുമ്പുന്നുണ്ടാകാം...( ആ പൂവ് അറിഞ്ഞിരുന്നില്ല എത്ര പൂവുകള്‍ സൂര്യനെ പ്രണയിച്ചിട്ടുണ്ടെന്നു)
എന്നാല്‍ കാണാന്‍ 'വലിയ ഭംഗി' ഒന്നും ഇല്ലാതിരുന്ന ആ പൂവിനു ഇഷ്ടം തോന്നാന്‍ കാരണങ്ങളുണ്ട് കേട്ടോ ....
" ഇഷ്ടം തോന്നാന്‍ കാരണങ്ങളോ? "
ആരോ കളിയാക്കി ചിരിച്ചത് കേട്ടോ?
എന്നാല്‍ ഞാന്‍ കേട്ടു ...
ആ പൂവ് ഈ ഭൂമിയിലേക്ക് കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് കണ്ണ് നിറഞ്ഞു വിതുമ്പുന്ന സൂര്യനെയയിരുന്നു..
ദൈവത്തോട് മനം നൊന്തു അവള്‍ പ്രാര്‍ത്ഥിച്ചു
സൂര്യന്‍റെ എല്ലാ ദുഖങ്ങളും മാറ്റണേ എന്ന്..
പിന്നെ സൂര്യന്‍ ഉണര്‍ന്നു...
ഉയര്‍ന്നങ്ങനെ ജ്വലിച്ചു നിന്നു...
അപ്പോള്‍ ആ പാവം പൂവിനു കണ്ണ് മഞ്ഞളിച്ചു പോയി.
ആ ഇഷ്ടം പറയണമെന്നുണ്ടായിരുന്നു.പൂവ് ഒരുപാട് വിളിച്ചു സൂര്യന്‍ എവിടെ കാണാന്‍,
കേള്‍ക്കാന്‍?
തന്‍റെ ഇഷ്ടം ഒന്ന് സൂര്യനോട് പറയാന്‍ കാറ്റിനോട് പറഞ്ഞപ്പോള്‍ കിട്ടിയതോ 'പുച്ഛം പരിഹാസത്തില്‍ ചാലിച്ച' മറുപടി .
സൂര്യന്‍ ജ്വലിച്ചു നിന്നപ്പോഴും അത് തന്നെ വാടിക്കരിയിക്കുമ്പോഴും ആ പൂവ് സൂര്യനെ വെറുത്തില്ല. ആ പ്രണയം സൂര്യന്‍ അറിയുമെന്ന വിശ്വാസമായിരുന്നു.
ഇന്ന് ആ പൂവ് വാടാറായി ,തളര്‍ന്നു ഭൂമിയില്‍ നിലംപതിക്കാനായി.
തളര്‍ന്ന മിഴിയോടെ സൂര്യനെ നോക്കിയ ആ പൂവ് കരയുന്ന സൂര്യനെ വീണ്ടും കണ്ടു.അപ്പോഴും അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
"ഇനിയും ഒരായിരം വര്‍ഷം ഈ സൂര്യന്‍ ജ്വലിച്ചുയരട്ടെ , അടുത്ത ജന്മത്തിലെങ്കിലും ദൈവമേ.."
ആ പൂവ് യാത്രയായി ..
ആരുമാരും അറിയാതെ എല്ലാവര്‍ക്കും ഏതോ ഒരു " പൂവ് സൂര്യന്‍ പ്രണയകഥ' മാത്രമായി..
പക്ഷെ അന്ന് രാത്രി മഴ പെയ്തിരുന്നു...
ഒരു പക്ഷെ സൂര്യന്‍ കരഞ്ഞതാവാം ..
പിന്നെ പാടാന്‍ മറന്ന ഒരു പ്രണയ ഗാനവും ...
ഞാന്‍ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ലായിരുന്നു ...
പക്ഷെ നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ എന്നില്‍ മാത്രം ഒതുങ്ങുന്നവനല്ലായിരുന്നു...
എനിക്കായി സൗഹൃദങ്ങളുടെ ജാലകങ്ങള്‍ തുറന്നിട്ട് കൊണ്ട് എന്‍റെ കൂട്ടുകാര്‍
എന്നോടൊപ്പമുണ്ടായിരുന്നു..
ഒന്ന് ചോദിച്ചോട്ടെ..
ഞാന്‍ ആരാണെന്ന് നിങ്ങള്‍ നിര്‍വചിക്കുന്നത് , ഒരു പക്ഷെ എന്നെ നിരീക്ഷിച്ചിട്ട് ആവാം അല്ലെങ്കില്‍ ഒരു പക്ഷെ എന്നെ കുറിച്ച് അന്വേഷിച്ചറിയുമായിരിക്കും,അല്ലേ ?
എന്നാല്‍ ഞാന്‍ പറയട്ടെ..
എന്നെ കുറിച്ചറിയാന്‍ എന്‍റെ 'Profile'ലേക്ക് നൊക്കൂ..
എന്നെ നിങ്ങള്‍ക്ക് തിരിച്ചറിയാം..
എന്‍റെ ഇഷ്ടങ്ങള്‍ അവിടെ പരാമര്‍ശിച്ചിട്ടുണ്ട്..
കൂടെ അനിഷ്ടങ്ങളും..
എനിക്ക് ഏറെ ഇഷ്ടപെട്ട പുസ്തകങ്ങള്‍ , സ്ഥലങ്ങള്‍, സിനിമകള്‍, പാട്ടുകള്‍ അങ്ങനെ എല്ലാം അവിടെ നിങ്ങള്‍ക്ക് കാണാം..
ഞാന്‍ പുറമേ സന്തോഷവാനായിരിക്കാം...
പക്ഷെ എന്‍റെ 'Status'ല്‍ നിങ്ങള്‍ക്ക് കാണാം..
ഞാന്‍ എത്ര ദുഖിതനാണെന്ന്..
എന്‍റെ സൗഹൃദവലയം വളരെ വലുതാണ്..
പക്ഷെ എന്തോ ഞാന്‍ മാത്രമായ നിമിഷങ്ങള്‍..
എന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍........
ഒരു സാന്ത്വന സ്പര്‍ശനമേകാന്‍ ആരു എന്‍റെ അരികിലില്ലായിരുന്നു..
ഞാന്‍ സന്തോഷവാനാണെന്ന് അറിയിച്ചാലും ..
ദുഖിതനാണെന്ന് അറിയിച്ചാലും 'Like' ചെയ്യുന്ന എന്‍റെ കൂട്ടുകാരെ ..
നിങ്ങള്‍ തരുന്ന 'Smiley' പോലെ തന്നെ നിര്‍ജീവമായിരുന്നു..
നിങ്ങളുടെ സ്നേഹവും...
ഈ ലോകത്ത് നിന്ന് ഞാന്‍ യാത്രയാകുന്നു ...
എന്ന് ഞാന്‍ പറഞ്ഞപ്പോഴും ആ 'Status' ന് ആയിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ 'Like' ലഭിച്ചത് ..
കണ്ണടച്ച് ഇരുട്ടാക്കുന്ന..
കാതടച്ചു ചുറ്റും നിശബ്ദതയാണെന്ന് വരുത്തി തീര്‍ക്കുന്ന..
ആശ്രിതന് എതിരെ മുഖം തിരിക്കുന്ന..
മുഖമൂടി അണിഞ്ഞ് മാത്രം ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന..
ഹൃദയത്തെ വഞ്ചിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്തുന്ന..
ഈ ലോകത്ത് നിന്ന് എന്നെയും ഒരു നാള്‍ മരണമെന്ന ചങ്ങാതി 'രക്ഷപ്പെടുത്തി'..
എന്നാല്‍ ഇന്നും എന്‍റെ 'Status Updates' അവിടെ ഉണ്ട്..
എന്‍റെ ജന്മദിനങ്ങള്‍ പലരുടെയും 'Profile' കളില്‍ വന്നു മറഞ്ഞു കൊണ്ടിരിക്കുന്നു..
പക്ഷെ ഇന്ന് 'ഞാന്‍' ഇല്ല ...
ഉള്ളത് എന്‍റെ 'Profile' മാത്രം..
നിര്‍ജീവമായ എന്‍റെ 'Profile'..
"അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് അന്ന് എനിക്ക് ആദ്യമായി ..." അയാള്‍ അനുഭവങ്ങള്‍ തുടരുകയാണ് . ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അയാളുടെ ചങ്ങാതി എപ്പോഴോ ഉറങ്ങിയിരുന്നു . സുന്ദരമായ ആ കൂര്‍ക്കം വലി ഉയര്‍ന്നപ്പോഴാണ് ശ്രോതാവ് ഉറങ്ങിപ്പോയി എന്ന കാര്യം അയാള്‍ തിരിച്ചറിഞ്ഞത് .
"ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമില്ല,ഇവരോടെല്ലാം പറയുന്നതിന് പകരം വല്ല മലമുകളില്‍ ചെന്ന് ബഹളം വെക്കുകയാണെങ്കില്‍ പ്രതിധ്വനി എങ്കിലും കെട്ടേനെ.." അയാളെ വാതോരാതെ ശപിച്ചു എങ്കിലും തന്‍റെ ചങ്ങാതിയുടെ 'ജോബ് ടെന്ഷന്‍സ്' ആലോചിച്ചപ്പോള്‍ അയാള്‍ കുറച്ചു ശാന്തനായി .
'ചിലര്‍ അങ്ങനെയാണ് ജീവിതത്തില്‍ പുതുതായി ഒന്നും സംഭവിക്കാത്തതു പോലെ' ഓര്‍മകളെ നെഞ്ചോടു ചേര്‍ത്ത് അങ്ങനെ..ചില ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുഖമുള്ള നോവായിരിക്കാം കാരണം അല്ലേ ?.
പുറത്തു നിന്ന് സെക്കന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളേരുടെ ബഹളം കേള്‍ക്കാമായിരുന്നു . പെട്ടെന്നാണ് അയാളുടെ മൊബൈല്‍ ശബ്ദിച്ചത് .തിടുക്കത്തില്‍ അയാള്‍ മൊബൈലിനു മേല്‍ ചാടി വീണു എന്ന് തന്നെ വേണമെങ്കില്‍ പറയാം . ഇതെല്ലാം കണ്ടാല്‍ തോന്നും അയാള്‍ ഇത് വരെ മൊബൈല്‍ കണ്ടിട്ട് പോലുമില്ലെന്ന് . അത് അയാളുടെ മൊബൈല്‍ കമ്പനിയുടെ എന്തോ മെസ്സേജ് ആയിരുന്നു .. ത്രീ ജി യുടെതോ മറ്റോ എന്ന് തോന്നുന്നു .
അത് വായിച്ചു തീര്‍ന്നപ്പോഴേക്കും അയാളുടെ മുഖത്തെ പ്രതീക്ഷയുടെ ഭാവം എവിടെയോ പോയി മറഞ്ഞിരുന്നു ..കഴിഞ്ഞ കുറെ കാലമായി അയാള്‍ അങ്ങനെയാണ്. ആര്‍ക്കോ വേണ്ടി അയാള്‍ കാത്തിരിക്കുകയാണ് ...
മൊബൈല്‍ എടുത്തു തന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസ് ' Waiting 4 Someone ' എന്ന് മാറ്റി കൊണ്ട് ഹെട്സറ്റ് ചെവിയിലേക്ക് തിരുകിയ അയാള്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു .
പക്ഷെ അയാള്‍ക്ക് ഒരുപാടു 'ലൈക്സും കമന്റ്സും ഒക്കെ കിട്ടി ....
പിന്നീടും പലപ്പോഴായി അയാള്‍ക്ക് കോളുകള്‍ വന്നു, മെസ്സജുകള്‍ വന്നു..
എന്നാല്‍ ഇന്നും അയാള്‍ സ്റ്റാറ്റസുകള്‍ ' Waiting 4 Someone ' എന്ന് മാറ്റി കൊണ്ടേയിരിക്കുന്നു ..
അയാള്‍ കാത്തിരിക്കുകയാണ് ...
എന്തിനോ വേണ്ടി ...
ആര്‍ക്കോ വേണ്ടി.......
പക്ഷെ നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ എന്നില്‍ മാത്രം ഒതുങ്ങുന്നവനല്ലായിരുന്നു...
എനിക്കായി സൗഹൃദങ്ങളുടെ ജാലകങ്ങള്‍ തുറന്നിട്ട് കൊണ്ട് എന്‍റെ കൂട്ടുകാര്‍
എന്നോടൊപ്പമുണ്ടായിരുന്നു..
ഒന്ന് ചോദിച്ചോട്ടെ..
ഞാന്‍ ആരാണെന്ന് നിങ്ങള്‍ നിര്‍വചിക്കുന്നത് , ഒരു പക്ഷെ എന്നെ നിരീക്ഷിച്ചിട്ട് ആവാം അല്ലെങ്കില്‍ ഒരു പക്ഷെ എന്നെ കുറിച്ച് അന്വേഷിച്ചറിയുമായിരിക്കും,അല്ലേ ?
എന്നാല്‍ ഞാന്‍ പറയട്ടെ..
എന്നെ കുറിച്ചറിയാന്‍ എന്‍റെ 'Profile'ലേക്ക് നൊക്കൂ..
എന്നെ നിങ്ങള്‍ക്ക് തിരിച്ചറിയാം..
എന്‍റെ ഇഷ്ടങ്ങള്‍ അവിടെ പരാമര്‍ശിച്ചിട്ടുണ്ട്..
കൂടെ അനിഷ്ടങ്ങളും..
എനിക്ക് ഏറെ ഇഷ്ടപെട്ട പുസ്തകങ്ങള്‍ , സ്ഥലങ്ങള്‍, സിനിമകള്‍, പാട്ടുകള്‍ അങ്ങനെ എല്ലാം അവിടെ നിങ്ങള്‍ക്ക് കാണാം..
ഞാന്‍ പുറമേ സന്തോഷവാനായിരിക്കാം...
പക്ഷെ എന്‍റെ 'Status'ല്‍ നിങ്ങള്‍ക്ക് കാണാം..
ഞാന്‍ എത്ര ദുഖിതനാണെന്ന്..
എന്‍റെ സൗഹൃദവലയം വളരെ വലുതാണ്..
പക്ഷെ എന്തോ ഞാന്‍ മാത്രമായ നിമിഷങ്ങള്‍..
എന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍........
ഒരു സാന്ത്വന സ്പര്‍ശനമേകാന്‍ ആരു എന്‍റെ അരികിലില്ലായിരുന്നു..
ഞാന്‍ സന്തോഷവാനാണെന്ന് അറിയിച്ചാലും ..
ദുഖിതനാണെന്ന് അറിയിച്ചാലും 'Like' ചെയ്യുന്ന എന്‍റെ കൂട്ടുകാരെ ..
നിങ്ങള്‍ തരുന്ന 'Smiley' പോലെ തന്നെ നിര്‍ജീവമായിരുന്നു..
നിങ്ങളുടെ സ്നേഹവും...
ഈ ലോകത്ത് നിന്ന് ഞാന്‍ യാത്രയാകുന്നു ...
എന്ന് ഞാന്‍ പറഞ്ഞപ്പോഴും ആ 'Status' ന് ആയിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ 'Like' ലഭിച്ചത് ..
കണ്ണടച്ച് ഇരുട്ടാക്കുന്ന..
കാതടച്ചു ചുറ്റും നിശബ്ദതയാണെന്ന് വരുത്തി തീര്‍ക്കുന്ന..
ആശ്രിതന് എതിരെ മുഖം തിരിക്കുന്ന..
മുഖമൂടി അണിഞ്ഞ് മാത്രം ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന..
ഹൃദയത്തെ വഞ്ചിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്തുന്ന..
ഈ ലോകത്ത് നിന്ന് എന്നെയും ഒരു നാള്‍ മരണമെന്ന ചങ്ങാതി 'രക്ഷപ്പെടുത്തി'..
എന്നാല്‍ ഇന്നും എന്‍റെ 'Status Updates' അവിടെ ഉണ്ട്..
എന്‍റെ ജന്മദിനങ്ങള്‍ പലരുടെയും 'Profile' കളില്‍ വന്നു മറഞ്ഞു കൊണ്ടിരിക്കുന്നു..
പക്ഷെ ഇന്ന് 'ഞാന്‍' ഇല്ല ...
ഉള്ളത് എന്‍റെ 'Profile' മാത്രം..
നിര്‍ജീവമായ എന്‍റെ 'Profile'..
"Waiting 4 Someone " - A Malayalam Story