2012 മാർച്ച് 5, തിങ്കളാഴ്‌ച

My Profile : A Malayalam Story

നിര്‍ജ്ജീവമായ   എന്‍റെ  പ്രൊഫൈല്‍


ഞാന്‍  ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ലായിരുന്നു ...
പക്ഷെ നിങ്ങള്‍ കരുതുന്നത്  പോലെ ഞാന്‍ എന്നില്‍ മാത്രം ഒതുങ്ങുന്നവനല്ലായിരുന്നു...

എനിക്കായി സൗഹൃദങ്ങളുടെ ജാലകങ്ങള്‍ തുറന്നിട്ട്‌ കൊണ്ട് എന്‍റെ  കൂട്ടുകാര്‍ 
എന്നോടൊപ്പമുണ്ടായിരുന്നു..

ഒന്ന് ചോദിച്ചോട്ടെ..
ഞാന്‍ ആരാണെന്ന് നിങ്ങള്‍ നിര്‍വചിക്കുന്നത് , ഒരു പക്ഷെ  എന്നെ നിരീക്ഷിച്ചിട്ട് ആവാം അല്ലെങ്കില്‍ ഒരു പക്ഷെ എന്നെ കുറിച്ച് അന്വേഷിച്ചറിയുമായിരിക്കും,അല്ലേ ?

എന്നാല്‍ ഞാന്‍ പറയട്ടെ..
എന്നെ കുറിച്ചറിയാന്‍ എന്‍റെ  'Profile'ലേക്ക് നൊക്കൂ..

എന്നെ നിങ്ങള്‍ക്ക് തിരിച്ചറിയാം..


എന്‍റെ ഇഷ്ടങ്ങള്‍ അവിടെ പരാമര്‍ശിച്ചിട്ടുണ്ട്..
കൂടെ അനിഷ്ടങ്ങളും..

എനിക്ക് ഏറെ ഇഷ്ടപെട്ട പുസ്തകങ്ങള്‍ , സ്ഥലങ്ങള്‍ , സിനിമകള്‍ , പാട്ടുകള്‍ അങ്ങനെ എല്ലാം അവിടെ നിങ്ങള്‍ക്ക് കാണാം..

ഞാന്‍ പുറമേ  സന്തോഷവാനായിരിക്കാം...
പക്ഷെ എന്‍റെ  'Status'ല്‍ നിങ്ങള്‍ക്ക് കാണാം..
ഞാന്‍ എത്ര ദുഖിതനാണെന്ന്..


എന്‍റെ സൗഹൃദവലയം വളരെ വലുതാണ്..
പക്ഷെ എന്തോ ഞാന്‍ മാത്രമായ നിമിഷങ്ങള്‍..


എന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍........

ഒരു സാന്ത്വന സ്പര്‍ശനമേകാന്‍ ആരു എന്‍റെ  അരികിലില്ലായിരുന്നു..

ഞാന്‍ സന്തോഷവാനാണെന്ന് അറിയിച്ചാലും ..
ദുഖിതനാണെന്ന് അറിയിച്ചാലും 'Like' ചെയ്യുന്ന  എന്‍റെ  കൂട്ടുകാരെ ..
നിങ്ങള്‍ തരുന്ന 'Smiley' പോലെ തന്നെ നിര്‍ജീവമായിരുന്നു..
നിങ്ങളുടെ സ്നേഹവും...


ഈ ലോകത്ത് നിന്ന് ഞാന്‍ യാത്രയാകുന്നു ...
എന്ന് ഞാന്‍ പറഞ്ഞപ്പോഴും ആ 'Status' ന് ആയിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ 'Like' ലഭിച്ചത് ..


കണ്ണടച്ച് ഇരുട്ടാക്കുന്ന..
കാതടച്ചു ചുറ്റും നിശബ്ദതയാണെന്ന് വരുത്തി തീര്‍ക്കുന്ന..
ആശ്രിതന് എതിരെ മുഖം തിരിക്കുന്ന..
മുഖമൂടി അണിഞ്ഞ് മാത്രം ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന..
ഹൃദയത്തെ വഞ്ചിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്തുന്ന..
ഈ ലോകത്ത് നിന്ന് എന്നെയും ഒരു നാള്‍ മരണമെന്ന ചങ്ങാതി 'രക്ഷപ്പെടുത്തി'..
 
എന്നാല്‍ ഇന്നും എന്‍റെ  'Status Updates' അവിടെ ഉണ്ട്..
എന്‍റെ  ജന്മദിനങ്ങള്‍ പലരുടെയും 'Profile' കളില്‍ വന്നു മറഞ്ഞു കൊണ്ടിരിക്കുന്നു..




പക്ഷെ ഇന്ന് 'ഞാന്‍' ഇല്ല ...

ഉള്ളത് എന്‍റെ  'Profile' മാത്രം..


നിര്‍ജ്ജീവമായ   എന്‍റെ  'Profile'...
 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ