ഒരു പൂവ് - സൂര്യന്‍ പ്രണയകഥ
ആ പൂവിന് അറിയുമായിരുന്നില്ല തന്നെ ഉണര്‍ത്താനും ,വളര്‍ത്താനും വേണമെങ്കില്‍ നശിപ്പിക്കുമാനുമുള്ള ഒരു ശക്തി സൂര്യന് നല്‍കുകയായിരുന്നുവെന്ന്.ഒന്ന് മാത്രം ആ പൂവിനു അറിയാം ,ഒരുപാടു പ്രതീക്ഷകളുമായി ഈ ഭൂമിയിലേക്ക് വിരിഞ്ഞ അവള്‍ ആ ആയുസ്സ് മുഴുവന്‍ ഹോമിച്ചത് ഇതേ സൂര്യന് വേണ്ടിയായിരുന്നു.
സഹചാരികളായ പൂവുകള്‍ വണ്ടിനോടും,കാറ്റിനോടും പൂമ്പാറ്റകളോടും ഇഷ്ടം കൂടിയപ്പോള്‍ തനിക്കു മാത്രമെന്തേ സൂര്യനോട് ഇഷ്ടം തോന്നിയതെന്ന് ഒരു പക്ഷെ ആരും കാണാത്ത ഒരു ലോകത്തിരുന്ന് ആ പൂവ് വിതുമ്പുന്നുണ്ടാകാം...( ആ പൂവ് അറിഞ്ഞിരുന്നില്ല എത്ര പൂവുകള്‍ സൂര്യനെ പ്രണയിച്ചിട്ടുണ്ടെന്നു )
എന്നാല്‍ കാണാന്‍ 'വലിയ ഭംഗി ഒന്നും ' ഇല്ലാതിരുന്ന ആ പൂവിനു ഇഷ്ടം തോന്നാന്‍ കാരണങ്ങളുണ്ട് കേട്ടോ ....
" ഇഷ്ടം തോന്നാന്‍ കാരണങ്ങളോ ? "
ആരോ കളിയാക്കി ചിരിച്ചത് കേട്ടോ ?
എന്നാല്‍ ഞാന്‍ കേട്ടു ...
ആ പൂവ് ഈ ഭൂമിയിലേക്ക് കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് കണ്ണ് നിറഞ്ഞു വിതുമ്പുന്ന സൂര്യനെയയിരുന്നു..
ദൈവത്തോട് മനം നൊന്തു അവള്‍ പ്രാര്‍ത്ഥിച്ചു
സൂര്യന്‍റെ എല്ലാ ദുഖങ്ങളും മാറ്റണേ എന്ന് ...
പിന്നെ സൂര്യന്‍ ഉണര്‍ന്നു
ഉയര്‍ന്നങ്ങനെ ജ്വലിച്ചു നിന്നു...
അപ്പോള്‍ ആ പാവം പൂവിനു കണ്ണ് മഞ്ഞളിച്ചു പോയി.
ആ ഇഷ്ടം പറയണമെന്നുണ്ടായിരുന്നു.പൂവ് ഒരുപാട് വിളിച്ചു സൂര്യന്‍ എവിടെ കാണാന്‍
കേള്‍ക്കാന്‍?
തന്‍റെ ഇഷ്ടം ഒന്ന് സൂര്യനോട് പറയാന്‍ കാറ്റിനോട് പറഞ്ഞപ്പോള്‍ കിട്ടിയതോ ' പുച്ഛം പരിഹാസത്തില്‍ ചാലിച്ച ' മറുപടി .
സൂര്യന്‍ ജ്വലിച്ചു നിന്നപ്പോഴും അത് തന്നെ വാടിക്കരിയിക്കുമ്പോഴും ആ പൂവ് സൂര്യനെ വെറുത്തില്ല. ആ പ്രണയം സൂര്യന്‍ അറിയുമെന്ന വിശ്വാസമായിരുന്നു .
ഇന്ന് ആ പൂവ് വാടാറായി ,തളര്‍ന്നു ഭൂമിയില്‍ നിലംപതിക്കാനായി.
തളര്‍ന്ന മിഴിയോടെ സൂര്യനെ നോക്കിയ ആ പൂവ് കരയുന്ന സൂര്യനെ വീണ്ടും കണ്ടു.
അപ്പോഴും അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
" ഇനിയും ഒരായിരം വര്‍ഷം ഈ സൂര്യന്‍ ജ്വലിച്ചുയരട്ടെ , അടുത്ത ജന്മത്തിലെങ്കിലും ദൈവമേ.."
ആ പൂവ് യാത്രയായി ..
ആരുമാരും അറിയാതെ എല്ലാവര്‍ക്കും ഏതോ ഒരു " പൂവ് സൂര്യന്‍ പ്രണയകഥ' മാത്രമായി..
പക്ഷെ അന്ന് രാത്രി മഴ പെയ്തിരുന്നു...
ഒരു പക്ഷെ സൂര്യന്‍ കരഞ്ഞതാവാം ..
പിന്നെ പാടാന്‍ മറന്ന ഒരു പ്രണയ ഗാനവും ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ