ഞാൻ തേടി വന്നത് ;മരുപ്പച്ച' അല്ല എന്ന് .....
പ്രകൃതി എന്നെ കബിളിപ്പിച്ചതായിരുന്നു എന്ന്.....
എന്താ എന്നോട് മാത്രം ഇങ്ങനെ ???
ഒരു ഇല പൊഴിയുമ്പോൾ വരെ എന്റെ ഉള്ള് പിടച്ചിരുന്നു .....
അയല്പക്കത്തെ മൂവാണ്ടൻ മാവ് നിലംപതിക്കുമ്പോഴും ഞാൻ വേദനിച്ചിരുന്നു ...
'ഒടുക്കത്തെ മഴ ' എന്ന് പലരും ശപിച്ചപ്പോഴും ഞാൻ മഴ നനഞ്ഞു ...
ഒരു വേഴാമ്പലിനെ പോലെ ആനന്ദിച്ചു .........
പൂക്കളെ തലോടുന്ന എന്നെ മുള്ള് കൊണ്ട് മുറിപ്പെടുത്തി ...
അത് ഇറുക്കുന്ന കൈകളെ ഒന്നും ചെയ്യാതെ നീ ....
സൂര്യപ്രകാശം എന്നെ കരിച്ചു കളഞ്ഞു ...
പ്രകൃതിയോടടുക്കാൻ ഞാൻ ശ്രമിക്കുന്തോറും ...
എന്നെ മാത്രം എന്തേ അകറ്റുന്നു ....
ഞാൻ പ്രതീക്ഷിക്കുന്നു ....ഒരു പക്ഷെ നീ എന്നെ കബിളിപ്പിക്കുകയായിരിക്കും ..
ഇഷ്ടമുണ്ടായിട്ടും 'ഇല്ല ' എന്ന് നടിച്ചു ...
ഒടുവിൽ ഇഷ്ടമാണെന്ന് പറയുമ്പോൾ എന്റെ കണ്ണിലെ ആനന്ദം കാണാൻ ...
അത് കണ്ടു നിർവൃതി അണയാൻ ...
പക്ഷെ അന്ന് വരെ ഞാൻ ഇല്ലെങ്കിൽ .....
നിന്റെ സമീപനത്തിൽ മനം നൊന്ത് ഞാൻ 'ജീവൻ' ഒടുക്കിയാൽ ....
എന്നാലും നീ പറയും
"നീ മണ്ണിലൂടെ എന്നോട് അലിഞ്ഞു ചേരുമെന്ന് ....."
പക്ഷെ അപ്പോഴും ഞാൻ !!!!!!!!
സ്നെഹമെന്തെന്ന് അറിയാതെ ....!
ഓരോ ദിവസവും മരണത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ...
ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു ....
ഒരു ദിവസമെങ്കിലും നിനക്ക് എന്നെ പ്രണയിച്ച് കൂടെ ????
ഇഷ്ടമുണ്ടെങ്കിൽ അത് മറച്ചു വെക്കാതെ ,,,
ഇഷ്ടമില്ലെങ്കിൽ കൂടെ ....ഒന്ന് അഭിനയിച്ച്... ????
എന്നെ വെറുതെ ഒന്ന് പ്രണയിച്ച് കൂടെ ????????